ഇടുക്കി: അഡ്വാൻസ്ഡ് ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുടെ പുതിയ ബാച്ചുകളിലേക്ക് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ അപേക്ഷകൾ ക്ഷണിച്ചു.സെപ്തംബർ 10 വരെ അപേക്ഷിക്കാം. 23ന് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിലാണ് ബാച്ചുകൾ തുടങ്ങുക. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം , വാർത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫീ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. ഇന്റേൺഷിപ്പ്, മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. താല്പര്യമുള്ളവർ വിദ്യാഭ്യാസ രേഖകൾ സഹിതം എത്തുക. ഫോൺ : 954495 8182.