ഇടുക്കി : നിയമസഭാമണ്ഡലത്തിലെ ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന് ലാഭകരമായി സർവ്വീസ് നടത്താൻ സാധിക്കുന്ന റൂട്ടുകൾ കണ്ടുപിടിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള ജനകീയ സദസ് സെപ്തംബർ 10 ന് രാവിലെ 11 ന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ,പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രതിനിധികൾ,പൊതുപ്രവർത്തകർ.റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ഇതു സംബന്ധിച്ച് എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകാനുള്ളവർ ഈ യോഗത്തിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകണമെന്ന് ഇടുക്കി ആർ. ടി .ഒ അറിയിച്ചു.