കുമളി:ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി തേക്കടി സോഴ്സ് പമ്പ് ഹൗസിൽ പുതിയ പമ്പ്‌സെറ്റ് സ്ഥാപിക്കുന്നതിന്റെ ജോലികൾ നടക്കുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കുമളി സെക്ഷൻ പരിധിയിൽ വരുന്ന കുമളി, ചക്കുപള്ളം, അട്ടപ്പളം മേഖലകളിൽ ജലവിതരണം പൂർണമായും തടസപ്പെടുന്നതാണെന്ന് വാട്ടർ അതോറിറ്റി പീരുമേട് സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.