കുമളി :സീനിയർ ചേംമ്പർ ഇന്റർ നാഷണൽ തേക്കടി ലീജിയന്റെ ആഭിമുഖ്യത്തിൽ പാചകവാതക ഉപഭോക്താക്കൾക്കായി ഗ്യാസ് മസ്റ്ററിംഗ് നടത്തി. പെരിയാർ ടൈഗർ റിസർവ് അസി. ഫീൽഡ് ഡയറക്ടർ സുരേഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.
ലീജിയൻ പ്രസിഡന്റ് ടി.എസ് ലാലു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് ഇരുമേട, എം.എസ്. നൗഷാദ്, ജിജി പടിയറ, അഡ്വ. ജയൻ ജോസഫ്, ചെറിയാൻ തോമസ്, ലതാമുകുന്ദൻ, എന്നിവർ പ്രസംഗിച്ചു. കുമളി പഞ്ചായത്ത് പൊതുവേദിയിൽ സംഘടിപ്പിച്ച കാമ്പയിനിൽ ഭാരത്, ഇൻഡേൻ, എച്ച്. പി എന്നീ കമ്പനികളുടെ മസ്റ്ററിംഗാണ് നടന്നത്.