തൊടുപുഴ:എൻ ജി ഒ യൂണിയൻ ഇന്ന്തൊടുപുഴയിൽ നടത്തുന്ന മേഖല മാർച്ചിന്റെയും ധർണ്ണയുടെയും പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിൽ എൻ. ജി .ഒ യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.മാങ്ങാട്ടുകവല ജില്ലാ മൃഗാശുപത്രിക്ക് സമീപം കഴിഞ്ഞ ബുധനഴ്ച്ച സ്ഥാപിച്ച ബോർഡ് വ്യാഴാഴ്ച്ച സാമൂഹിക വിരുദ്ധർ അഴിച്ചുമാറ്റിയതിനെ തുടർന്ന് വീണ്ടും സ്ഥാപിച്ച ബോർഡാണ് ഇപ്പോൾ നശിപ്പിച്ചിട്ടുള്ളത്.പ്രചരണബോർഡുകൾ നശിപ്പിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് സി .എസ് മഹേഷും ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാറും ആവശ്യപ്പെട്ടു.