വെള്ളത്തൂവൽ : മേരിലാൻഡ് സെൻമേരിസ് പള്ളിയിൽ പിറവിത്തിരുന്നാൾ ആഘോഷവും എട്ടു നോമ്പ് ആചരണവും തുടങ്ങി.പതാക ഉയർത്തലിനു ശേഷം നടന്ന ആഘോഷമായ വി. കുർബാന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെനേതൃത്വത്തിൽ നടന്നു. മൂന്നു മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ വൈകിട്ട്4.30ന്ജപമാലയും,നൊവേനയും,കാഴ്ച സമർപ്പണവും നടക്കും.വിവിധ ദിവസങ്ങളിലെ ആഘോഷമായ വിശുദ്ധ കുർബാനയിൽ ഫാ. ജോൺ മുണ്ടക്കാട്ട്, ഫാ. ജോസഫ് നടു പടവിൽ, ഫാ. ജോസഫ് മേനംമൂട്ടിൽ, ഫാ. ജോസഫ് ആയിലുകുന്നേൽ,ഫാ.ജോസഫ് പാറക്കടവിൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കും എട്ടിന് രാവിലെ 9 30 ന് നൊവേന, ലദീഞ്ഞ് , 10 ന് ബൈസൺവാലി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജെറിൻ കുഴിയംപ്ലാവിൽ നയിക്കുന്ന ആഘോഷമായ റാസ കുർബാന, 12.30 ന് പ്രസുദേന്തി വാഴ്ച , തിരുനാൾ പ്രദക്ഷിണം,പരിശുദ്ധ കുർബാനയുടെ ആശീർവാദം,സ്‌നേഹവിരുന്ന്,കൊടിയിറക്ക്.