shajumon

തൊടുപുഴ:റോട്ടറി ക്ലബ്ബിന്റെയും,തൊടുപുഴ ഫാർമേഴ്സ് ക്ലബ്ബിന്റെയും, കിസ്സാൻ സർവ്വീസ് സൊസൈറ്റി തൊടുപുഴ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ റോട്ടറി ക്ലബ്ബ് ഹാളിൽ കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാൻ സാദ്ധ്യതയുള്ള ചന്ദനം, മലവേപ്പ് കൃഷിയുടെ തൈ, നടീൽ, പരിപാലനം, വിപണനം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള കർഷക സെമിനാറും, കർഷക സംഗമവും നടന്നു.മൂന്നാർ സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷാജുമോൻ ഇ.ബി കർഷക സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്തു. തൊടുപുഴ റോട്ടറിക്ലബ്ബ് പ്രസിഡന്റ് ജോബ് കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മലവേപ്പ് കൃഷിയെക്കുറിച്ച് മൂലമറ്റം സെന്റ് ജോസഫ് അക്കാഡമി അസിസ്റ്റന്റ് പ്രൊഫസർ ജിയോ കുര്യനും, ചന്ദനത്തെക്കുറിച്ച് റിട്ടയേർഡ് ഫോറസ്റ്റ് ഓഫീസർ എ.റ്റി. തോമസും, സിജോ ജോസഫും, ക്ലാസുകൾ നയിച്ചു. മികച്ച ചന്ദന കർഷകനെ യോഗത്തിൽ ആദരിച്ചു. തടികളുടെ വിലകളെ സംബന്ധിച്ച് പ്ലൈവുഡ് കമ്പനി ഉടമകളായ പരീക്കുട്ടിയും, അന്ത്രുവും സംഗമത്തിൽ പങ്കെടുത്ത് കർഷകർക്കായി വിശദീകരിച്ചു. റോട്ടറി ക്ലബ്ബ് സെക്രട്ടറി ബെന്നി ഇല്ലിമൂട്ടിൽ, തൊടുപുഴ ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ടോം ചെറിയാൻ വൈസ്പ്രസിഡന്റ് സോണി കിഴക്കേക്കര, കിസ്സാൻ സർവ്വീസ് സൊസൈറ്റി സെക്രട്ടറി രാജീവ് പാടത്തിൽ, തുടങ്ങിയവർ പ്രസംഗിച്ചു.