kudumbasangamam

തൊ​ടു​പു​ഴ​ : മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ന്റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ​ കു​ടും​ബ​ സം​ഗ​മം​ ന​ട​ത്തി​. ​ പ്ര​സി​ഡ​ന്റ്‌​ രാ​ജു​ ത​ര​ണി​യി​ലി​ൽ​ അ​ദ്ധ്യക്ഷ​ത​ വ​ഹി​ച്ച​ യോ​ഗ​ത്തി​ൽ​ അ​ൽ​-​അ​സ​ർ​ മെ​ഡി​ക്ക​ൽ​ കോ​ളേ​ജു​മാ​യി​ സ​ഹ​ക​രി​ച്ച് തൊ​ടു​പു​ഴ​യി​ലെ​ മു​ഴു​വ​ൻ​ വ്യാ​പ​രി​ക​ൾ​ക്കും​ പ്ര​യോ​ജ​നം​ ല​ഭി​ക്കു​ന്ന​ മെ​ഡി​ക്ക​ൽ​ പ്രി​വി​ലേ​ജ് കാ​ർ​ഡി​ന്റെ​ വി​ത​ര​ണോ​ദ്ഘാ​ട​നം​ ഡീ​ൻ​ കു​ര്യാ​ക്കോ​സ് എം. പിയും ​ അ​ൽ​ അ​സ​ർ​ സി. ഇ. ഒ സു​ധീ​ർ​ ബാ​സൂ​രി​യും​ ചേ​ർ​ന്ന് നിർവ്വഹിച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്‌​ ജോ​സ് ക​ള​രി​ക്ക​ൽ​ പ്രി​വി​ലേ​ജ് കാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​.മുൻസിപ്പൽ ചെയർപേഴ്സൺ ​ സ​ബീ​ന​ ബി​ഞ്ചു പ്രസംഗിച്ചു.
​ ഓ​ൾ​ കേ​ര​ള​ അ​ടി​സ്ഥാ​ന​ത്തി​ൽ​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ മ​ത്സ​ര​ർ​ഥി​ക​ളെ​ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഇ​ൻ​ഡോ​ മോ​ഡ​ലി​ങ് ഫാ​ഷ​ൻ​ അ​സോ​സി​യേ​ഷ​ന്റെ​ സ​ഹ​ക​ര​ണ​ത്തോ​ടെ​ മ​ല​യാ​ളി​ മ​ങ്ക​ മ​ത്സ​ര​വും​,​ ല​ക്ഷ്മി​ സി​ൽ​ക്‌​സി​ന്റെ​ ഡി​സൈ​ന​ർ​ ഷോ​യും​ ന​ട​ത്തി​. ഇ​ന്ത്യ​യി​ൽ​ ആ​ദ്യ​മാ​യി​ ഇ​ക്കോ​ള​ജി​ക്ക​ൽ​ ഡൈ​വ​ർ​ ആ​യ​ വെ​ണ്മ​ണി​ സ്വ​ദേ​ശി​നി​ ലി​യോ​ണ​ ജോ​ർ​ജി​നെ​ ച​ട​ങ്ങി​ൽ​ ആ​ദ​രി​ച്ചു​. പ്ര​ശ​സ്ത​ സെ​ലി​ബ്രി​റ്റി​ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റും​ ബി​ഗ്‌​ബോ​സ് സീ​സ​ൺ​ 6​ ക​ണ്ട​സ്റ്റ​ന്റു​മാ​യ​ ജാ​ൻ​മോ​ണി​ ദാ​സ്,​ മി​മി​ക്രി​ ആ​ർ​ട്ടി​സ്റ്റ് മ​ഹേ​ഷ്‌​ കു​ഞ്ഞു​മോ​ൻ​,​പ്ര​ശ​സ്ത​ ഫാ​ഷ​ൻ​ കൊ​റി​യോ​ ഗ്രാ​ഫ​ർ​ ഡാ​ലു​ കൃ​ഷ്ണ​,​ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു​.
​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ സി​കെ​ ന​വാ​സ് സ്വാ​ഗ​തം​ ആ​ശം​സി​ച്ചു​. വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌​ സാ​ലി​ എ​സ് മു​ഹ​മ്മ​ദ്,​ ജി​ല്ലാ​ സെ​ക്ര​ട്ട​റി​ നാ​സ​ർ​ സൈ​ര​,​ ഷെ​രീ​ഫ് സ​ർ​ഗം​,​ ജോ​സ് തോ​മ​സ് ക​ള​രി​ക്ക​ൽ​,​ശി​വ​ദാ​സ്,​ജ​ഗ​ൻ​ ജോ​ർ​ജ്,​ ലി​ജോ​ൺ​സ് ഹി​ന്ദു​സ്ഥാ​ൻ​,​ ഷി​യാ​സ് ഇംപ്രസ് എ​ന്നി​വ​ർ​ പ​ങ്കെ​ടു​ത്തു​.