തൊടുപുഴ: നഗര മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതിന് വിവിധങ്ങളായ പദ്ധതികൾ നഗരസഭ നടപ്പിലാക്കി വരുകയാണെന്ന് തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു പറഞ്ഞു.കേരള കൗമുദിയും തൊടുപുഴ നഗരസഭയും സംയുക്തമായി മാലിന്യമുക്ത നവകേരളം സെമിനാർ തൊടുപുഴ കോളേജ് ഒഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചെയർപേഴ്സൺ. മാലിന്യനിർമ്മാർജനത്തിനായി കഴിഞ്ഞ വർഷം ആരംഭിച്ച " മാലിന്യകേരളം2.0 " എന്ന പദ്ധതി വഴി സർക്കാർ സംവിധാനത്തിലൂടെ 2025മർച്ചിൽ പൂർവ്വ സ്ഥിതിയിലെത്തിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ്മുതൽ അതിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചിട്ടുണ്ട്. വരുംതലമുറയെ നല്ലനിലയിൽ സംരക്ഷിക്കുന്നതിന് വേണ്ടി മാലിന്യം നിർമ്മാർജനം ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നുംസബീന ബിഞ്ചു പറഞ്ഞു .

കോളേജ് പ്രിൻസിപ്പൽ ഡോ. റ്റി.എ, സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്രവും അനിവാര്യമായ കാര്യമാണ് മാലിന്യ സംസ്കരണം എന്നത് ഈ പരിപാടിയിലൂടെ അദ്ധ്യാപന രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നവരിലും മാലിന്യ സംസ്കരണം കുറയ്ക്കാം എന്നതിനെക്കുറിച്ചും വരും തലമുറയ്ക്കും അതിന്റെ മൂല്യം എങ്ങനെ മനസ്സിലാക്കികൊടുക്കാം എന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും സാധിക്കും .

ചെറുപ്രായത്തിൽ തന്നെ അത്തരം കാര്യങ്ങളെക്കുറിച്ചും അത്തരത്തിലുള്ള ഒരു സംസ്കാരം വളർത്തിയെടുക്കാനും സാധിക്കണം

വെറുതെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണം.

മാലിന്യ മനസ്സിൽ നിന്ന് മാറ്രണം എന്നും അദ്ദേഹം പറഞ്ഞു

നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ കരീം ആശംസ അർപ്പിച്ചു. ജില്ലയുടെ കവാടമായ തൊടുപുഴ നഗരത്തെ മാലിന്യമുക്തമാക്കുക എന്നതാണ് ലക്ഷ്യം

എൺപത് ശതമാനത്തോളം നാം ആ ലക്ഷ്യം പൂ‌ർത്തീകരിച്ചു വരുന്നു

പാറക്കടവ് ഡബ്ബീംഗ് യാ‌ർഡിലെ മാലിന്യം നീ ക്കം ചെയ്യാൻ നാൽപ്പത് വ‍ർഷങ്ങൾക്ക് ശേഷം സാദ്ധ്യയെന്നതും എടുത്ത പറയേണ്ട നേട്ടങ്ങളിലൊന്നാണ്

നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ മാത്യു ക്ളാസ് നയിച്ചു. നാം ചെയ്യുന്ന പ്രവർത്തിയാണ് നമുക്ക് ദോഷമായി തീരുന്നത് എന്നതിൻറെ ഉദാഹരണമാണ് ബ്രഹ്മപുരം പ്ലാന്റി​ലു​ണ്ടായ തീപി​ടുത്തവും അതിന്റെ പരിണിതഫലങ്ങളും

അലക്ഷ്യമായ മാലിന്യ നിക്ഷേപം മൂലം ഇത്തരം ഹീനമായ അപകടങ്ങൾ വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു

കേരള കൗമുദി ചീഫ് സബ് എഡിറ്റർ പി. ടി. സുഭാഷ് സ്വാഗതവും കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മാഹിൻ കെ. അലിയാർ നന്ദിയും പറഞ്ഞു.