ngo
എൻ ജി യൂണിയൻ തൊടുപുഴയിൽ നടത്തിയ ജില്ലാ മാർച്ച്

തൊടുപുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാർ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ തൊടുപുഴയിലും, ചെറുതോണിയിലും, നെടുംങ്കണ്ടത്തും,പീരുമേട്ടിലും മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക,കേരള സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക,പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക; നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശികകൾ ഉടൻ അനുവദിക്കുക,എച്ച് ബി എ, മെഡിസെപ്പ് പദ്ധതികൾ കാര്യക്ഷമമാക്കുക,ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കാൻ അണിനിരക്കുക,വർഗീയതയെ ചെറുക്കുക,വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മേഖലാ മാർച്ച് നടത്തിയത്.

തൊടുപുഴ സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പഴയ ബസ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ .വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ .സെക്രട്ടറി ടി .ജി രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. എ ബിന്ദു പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ .കെ പ്രസുഭകുമാർ സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം പി .എം റഫീഖ് നന്ദിയും പറഞ്ഞു.

ഇടുക്കിയിൽ ചെറുതോണി വഞ്ചിക്കവല റോഡിൽ നിന്നും ആരംഭിച്ച മാർച്ച് ചെറുതോണി പെട്രോൾ പമ്പിന് സമീപം സമാപിച്ചു.തുടർന്ന് നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം പിആർ ആശാലത ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു

നെടുംങ്കണ്ടം കിഴക്കേ കവലയിൽ നിന്നും ആരംഭിച്ച മാർച്ച് പടിഞ്ഞാറേ കവലയിൽ പഞ്ചായത്ത് വികസന സമിതി സ്റ്റേജിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം പി ബി ഹരിലാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ജി ഷിബു അദ്ധ്യക്ഷത വഹിച്ചു.

പീരുമേട് സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പീരുമേട് ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം പി. സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റംഗം എസ് സ്മിത അദ്ധ്യക്ഷത വഹിച്ചു

ഫോട്ടോ :തൊടുപുഴയിൽ നടന്ന ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.