ഇടുക്കി : പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നൃത്ത പരിശീലകയുടെ ഒഴിവുണ്ട്. വാക്ക്ഇൻഇന്റർവ്യൂ സെപ്തംബർ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് സ്‌കൂളിൽ നടക്കും. നൃത്ത പരിശീലനരംഗത്ത് പ്രവൃത്തിപരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതമാണ് ഇന്റർവ്യൂവിന് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 6282930750,9446162867