ഇടുക്കി : മെഡിക്കൽ കോളേജിൽ ഡാറ്റഎൻട്രി ഓപ്പറേറ്ററെ കാരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ 20 ന്രാ വിലെ 10ന് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്‌മെന്റിലെ അക്കാദമിക് ബ്ലോക്കിൽ നടക്കും. ബിരുദവും ഒരുവർഷത്തെ കമ്പ്യൂട്ടർ ഡിപ്ലോമയും, എംഎസ് വേഡിലും , എം എസ് എക്സലിലും പ്രവർത്തിപരിചയം, കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിംഗ് , വേഡ് പ്രോസസിംഗ് എന്നിവയിൽ പ്രാവീണ്യമുളളവർക്ക് പങ്കെടുക്കാം. ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ്എ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്.