നെടുങ്കണ്ടം: എസ്എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ അഭിമുഖ്യത്തിൽ ശാഖ നേതാക്കളുടെ കൂട്ടായ്മയും ഓണസദ്യയും നടത്തി. പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുദക്ഷിണ വയനാട് എന്ന പദ്ധതി പ്രകാരം ദുരിതാശ്വാസ സഹായസമാഹാരണവും നടന്നു. യൂണിയൻ കൗൺസിൽ അംഗങ്ങൾ,യൂണിയൻ വനിതാ സംഘം, യൂത്ത് മൂവമെന്റ്,ശാഖ ഭരണ സമിതി, ശാഖ വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് കുമാരി കുമാര സംഘം നേതാക്കൾ തുടങ്ങിയവർ ഓണ സദ്യയിലും വിവിധ കലാപരിപാടികളിലും പങ്കെടുത്തു. യോഗം ബോർഡ് മെമ്പർ കെ. എൻ തങ്കപ്പൻ
യൂണിയൻ കൗൺസിലയർമാരായ ജയൻ കല്ലാർ, സുരേഷ് ചിന്നാർ, പഞ്ചായത്ത് കമ്മറ്റി അംഗം ശാന്തമ്മ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.