നാടുകാണി: ദേശീയ പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജിലെ ഫുഡ് സയൻസ് വിഭാഗവും യോഗ ആൻഡ് ഫിറ്റ്നസ് ക്ലബ്ബും സംയുക്തമായി ദേശീയ പോഷകാഹാര വാരാചാരണവും സെമിനാറും സംഘടിപ്പിച്ചു പ്രിൻസിപ്പാൾ കെ. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് 'നാച്ചുറോപ്പതി ആൻഡ് ലൈഫ്സ്റ്റൽ ഡിസീസസ്' എന്ന വിഷയത്തിൽ എം. ജി യൂണിവേഴ്സിറ്റി സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി ഡയറക്ടർ ഡോ. സി. ആർ ഹരിലക്ഷ്‌മേന്ദ്ര കുമാർ ക്ലാസെടുത്തു. ഫുഡ് സയൻസ് വിഭാഗം മേധാവി പ്രൊഫ. ആഷിന ഇബ്രാഹിം സ്വാഗതം ആശംസിച്ചു. ഫുഡ് സയൻസ് വിഭാഗം അദ്ധ്യാപികമാരായ എം. എസ് വിഷ്ണുപ്രിയ, അനിത എം.എസ്, ഫുഡ് സയൻസ് വിഭാഗം വിദ്യാർത്ഥികളായ ക്രിസ്റ്റ്യാമോൾ കെ.സി, അലൻ കുര്യാക്കോസ് എന്നിവർ ആശംസ നേർന്നു.