njaru

ഇരട്ടയാർ: നഷ്ടപ്പെട്ടുപോയ കാർഷിക സംസ്‌കാരത്തെ മുറുകെ പിടിക്കുക, നെൽകൃഷിയുടെ ബാലപാഠങ്ങൾ മനസ്സിലാക്കുക എന്നീ ഉദ്ദേശത്തോടെ ഇടിഞ്ഞമല ഗവ. എൽ പി സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഞാറ് നടീൽ മഹോത്സവം സംഘടിപ്പിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച നടീൽ മഹോത്സവം പുതുതലമുറക്ക് പുതിയൊരു പരിശീലനകളരിയായി മാറിയത്. കർഷക വേഷത്തിൽ എത്തി ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഞാറ് നടീൽ കർമം ഉദ്ഘാടനം ടനം ചെയ്തു.കുട്ടികൾ നെൽകൃഷിയുടെ പാഠഭാഗങ്ങൾ നിലവിൽ പഠിച്ചിരുന്നത് വിവരസാങ്കേതികവിദ്യ സഹാത്തോടെയായിരുന്നു.അതിനാൽ കുട്ടികളിൽ നിന്നും വന്ന ആവശ്യമായിരുന്നു നെൽകൃഷി ചെയ്ത് പഠിക്കുക എന്നത്. തോമസ് കെ.ജെ കൈപ്പയിലാണ് നെൽകൃഷിക്കായി സ്‌കൂളിന് സ്ഥലം നൽകിയത്.പാലക്കാടൻ മാട്ട ഇനത്തിൽപ്പെട്ട നെല്ലിനമാണ് കുട്ടികൾ കൃഷിക്കായി ഉപയോഗിച്ചത്. ചേറിന്റെ മണമുള്ള കാർഷിക സംസാകാരം വേറിട്ട അനുഭവമായിരുന്നെന്നു കുട്ടി കർഷകർ പറഞ്ഞു. പഞ്ചായത്ത് വൈ. പ്രസിഡന്റ് .രജനി സജി,കൃഷി ഓഫീസർ ഗോവിന്ദ് രാജ് പി.ടി.എ പ്രസിഡന്റ് ഷാജി പറമ്പിൽ,എസ്.എം.സി ചെയർമാൻ സാബു കാട്ടത്തിയിൽ,എം.പി. ടി.എ പ്രസിഡന്റ് സോണിയ,തോമസ് കൈപ്പയിൽ,റെജി കൈപ്പയിൽ,പി.ടി.എ അംഗങ്ങൾതുടങ്ങിയവർ നടീൽ കർമ്മത്തിൽ പങ്കാളികളായി.