അടിമാലി:എൽ.ഐ.സിഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യഅടിമാലി ബ്രാഞ്ച്തല വിശദീകരണ യോഗവും വാർഷിക സമ്മേളനവുംഇന്ന് നടക്കും. രാവിലെ 9.30ന് ഓഫീസിന് മുമ്പിൽ നടക്കുന്ന വിശദീകരണ യോഗം ഡിവിഷണൽ സെക്രട്ടറി ബക്ഷി ആശാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് എൽ.ഐ.സി ഏജന്റസ് സൊസൈറ്റി ഹാളിൽ ബ്രാഞ്ച് പ്രസിഡന്റ് വി.ടി.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന വാർഷിക സമ്മേളനം ഡിവിഷണൽ ജനറൽ സെക്രട്ടറി സി.കെ. ലതീഷ് ഉദ്ഘാടനം ചെയ്യും. .എസ്, എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ എജന്റുമാരുടെ മക്കളെ അനുമോദിയ്ക്കും. വി. ജെ. ജോർജ് പ്രവർത്തന റിപ്പോർട്ടുംകെ.പി. കുര്യാക്കോസ് വരവ് ചെലവ് കണക്ക് അവതരിപ്പിക്കും.