
ഉണ്ട് ഒൻപതു വർഷം കഴിഞ്ഞിട്ടും
പീരുമേട്: എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന് സർക്കാർ സ്വന്തമായി സ്ഥലം അനുവദിച്ചെങ്കിലും ഒൻപതു വർഷം കഴിഞ്ഞിട്ടും കെട്ടിടം നിർമ്മിക്കാനായില്ല. ഇതോടെ പരിമിത സൗകര്യത്തിൽ നട്പ്രടംതിരിയുകയാണ്വ ജീവനക്കാർ. വണ്ടിപ്പെരിയാർ എക്‌സൈസ്‌റേഞ്ച് ഓഫീസിന്റെ ഇപ്പോഴത്തെ സ്ഥിതിയാണിത്. സ്വന്തം സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ സർക്കാർ സ്ഥലം അനുവദിച്ചെങ്കിലും ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിച്ചില്ല. വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈലിൽ എക്‌സൈസ്‌റേഞ്ച് ഓഫീസ് പണിയുന്നതിനായി സർക്കാർ അനുവദിച്ച നാൽപത്തിയൊന്ന് സെന്റ് സ്ഥലം ഇപ്പോൾ കാട് കയറി കിടക്കുകയാണ്. സ്വന്തം സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടിയാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ജി. വിജയാനന്ദ് ഇടപ്പെട്ട് വണ്ടിപ്പെരിയാർ ടൗൺ ഹാളിലേക്ക് എക്‌സൈസ് ഓഫീസ് കെട്ടിടം താൽക്കാലികമായി മാറ്റിയത്. ഒൻപത് വർഷം കഴിഞ്ഞിട്ടും സ്വന്തം കെട്ടിടംനിർമ്മിക്കുന്നതിന് യാതൊരു നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ല. ഇവിടെ എക്‌സൈസ് ഇൻസ്‌പെകടറും, മൂന്ന് വനിതാ ജീവനക്കാർ ഉൾപ്പെടെ പതിനേഴ് ജീവനക്കാർജോലി ചെയ്യുന്നുണ്ട്. ഇവർക്ക് വിശ്രമമുറിയില്ല മറ്റ് വേണ്ടത്ര സൗകര്യമില്ലാതെ പരിമിതമായ സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത്. വണ്ടിപ്പെരിയാറിൽ പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കൊണ്ടാണ് പാലത്തിന് സമീപത്തുണ്ടായിരുന്ന പഴയഎക്‌സൈസ്‌റേഞ്ച് ഓഫീസ് പൊളിച്ച് മാറ്റിയത്.
=ഇപ്പോൾ പ്രതികളെ പാർപ്പിക്കുന്നതിനു്‌ലോക്കപ്പ് സൗകര്യവുംഇവിടെ ഇല്ല.
=ലഹരി കടത്ത് ഉൾപ്പെടെകേസുകളിൽ തൊണ്ടിയായി പിടിക്കുന്ന വാഹനങ്ങളും ഈ ഓഫീസിലാണ് സൂക്ഷിക്കുന്നത്. ഇപ്പോൾ തന്നെ =അറുപതോളം ബൈക്കുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
=ഇഴജന്തുക്കളുടെ ശല്യവും ഇവിടെ കൂടുതലാണ്
രണ്ട്കോടി
അനുവദിച്ചിട്ടും....
വില്ലേജിലെ അറുപത്തിരണ്ടാം മൈലിൽ റവന്യൂ വകുപ്പിന്റെറോഡരുകിലായി പുതിയ കെട്ടിടം പണിയുന്നതിനായി നാൽപത്തിയൊന്ന് സെന്റ് സ്ഥലം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഈ സ്ഥലം ഇപ്പോൾ കാടു കൾവളർന്ന് സ്ഥലം കാണാൻ കഴിയാത്ത വിധം മൂടി കിടക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ 2022-23 വർഷത്തെ ബഡ്ജറ്റിൽ കെട്ടിടംനിർമ്മിക്കുന്നതിനായി രണ്ട്‌കോടി രൂപടോക്കൺ നൽകി തുക അനുവദിച്ചെങ്കിലും യാതൊരു നടപടികളും അധികൃതർ കൈ കൊണ്ടിട്ടില്ല.