കട്ടപ്പന :സി.ഐ.ടി.യു 50ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറിവുത്സവം സംഘടിപ്പിക്കുന്നു.നാളെ രാവിലെ 9മുതൽ കട്ടപ്പന സി.എസ്‌.ഐ ഗാർഡനിൽ തൊഴിലാളികൾക്കായിയിട്ടാണ് പരിപാടി നടത്തുന്നത്.

തൊഴിലാളി ജീനിയസ് ക്വിസ്, പ്രസംഗം(മലയാളം, തമിഴ്), ലേഖനം(മലയാളം), ചെറുകഥാരചന(മലയാളം), കവിതാരചന(മലയാളം), പോസ്റ്റർ ഡിസൈനിംഗ് , മുദ്രാവാക്യ രചന(മലയാളം, തമിഴ്), ചലച്ചിത്രഗാന മത്സരം(മലയാളം, തമിഴ്) എന്നീ ഇനങ്ങളിൽ തൊഴിലാളികൾക്ക് മത്സരിക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകും.
മത്സരത്തിൽ വിജയിക്കുന്നവർക്ക്29, 30 തീയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യതയും ലഭിക്കും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വി .എസ് ബിന്ദു ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. എസ് മോഹനൻ, പ്രസിഡന്റ് ആർ .തിലകൻ, സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി .ആർ സജി, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ .ആർ സോദരൻ തുടങ്ങിയവർ സംസാരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ .9544647090, 9447800893.നമ്പരിൽ ബന്ധപ്പെടണം.