കട്ടപ്പന : ഗുരു വർഷം 170 ശ്രീ നാരായണ ധർമ്മചര്യാ യജ്ഞത്തിന്റെ ഭാഗമായുള്ള ഗൃഹ സമ്പർക്ക യജ്ഞത്തിനും കുടുംബ സദസിനും എസ് .എൻ .ഡി.പി യോഗം ശാന്തിഗ്രാം ശാഖയിൽ തുടക്കമായി. ഗുരു പ്രകാശം സ്വാമികളുടെ നേതൃത്വത്തിലുള്ള യജ്ഞ പരിപാടിയുടെ ആദ്യ ദിനം ശാരദാദേവി കുടുംബയോഗത്തിൽ നടന്നു. ശാഖാ പ്രസിഡന്റ് എ.പി. ദിലീപ് കുമാർ, സെക്രട്ടറി റ്റി.കെ. ശശി, കുടുംബയോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നല്കി.