തൊടുപുഴ: പുറപ്പുഴ മൂവേലിൽ ഉമാമഹേശ്വര ക്ഷേത്രത്തിൽ ശനിയാഴ്ച വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 5.30 വരെ നിർമ്മാല്യ ദർശനം, ആറിന് ഉഷഃപൂജ, 6.15 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9.30ന് ദർശന പ്രാധാന്യം, 11.30 ന് ഉച്ചപൂജ, വൈകിട്ട് 6.45ന് ദീപാരാധന, 7ന് ഭഗവത്‌സേവ എന്നിവ നടക്കും. രാവിലെ 6.15 മുതൽ നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമം ഭക്തർക്ക് പേരിലും നാളിലും നടത്താം. ക്ഷേത്രം ഫോൺ: 9400799471.