mazha1

പീരുമേട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കല്ലാർ ഓട്ടപ്പാലം കളപ്പുരയ്ക്കൽ രാജേഷിന്റെ വീട് തകർന്നു. ഇതോടെ രാജേഷും കുടുബവും തൊട്ടടുത്ത വീട്ടിലാണ് രാത്രിയിൽ കിടന്നുറങ്ങിയിരുന്നത്. ഭിത്തി തകർന്നതോടെ വീട് നിലംപൊത്താവുന്ന സ്ഥിതിയിലായി. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും രാത്രിയിൽ വീടിന്റെ മേൽ കൂര തകർന്നു വീഴുകയായിരിരുന്നു. വീട്ടിൽ ആളില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ഇവരുടെ വീട്ട് സാധനങ്ങളും ഗൃഹ ഉപകരണങ്ങളും നശിച്ചു.