അടിമാലി:ചിത്തിരപുരംഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ് മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ് നിലവിലുണ്ട്. മണിക്കുർ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് ഇന്ന് രാവിലെ 11ന്ഇന്റർവ്യൂ നടത്തുന്നതാണ് .
ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ NTC/NAC യും 3 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗ് ത്രിവൽസര ഡിപ്‌ളോമയും 2 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗ് ഡിഗ്രിയും വർഷത്തെ പ്രവർത്തിപരിചയവും ആണ് യോഗ്യത . യോഗ്യത ഉള്ള ഈഴവ/ബില്ലവ/തിയ്യ സംവര ണവിഭാഗത്തിൽ ഉള്ളവർ അസ്സൽസർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളുമായി ഐ ടി ഐചിത്തിരപുരം പ്രിൻസിപ്പാൾ മുൻപാകെ കൂടികാഴ്ച്ചക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9496060119 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.