nadakakalari

നെടുങ്കണ്ടം : ബി.എഡ് കോളേജിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന നാടകക്കളരിക്ക് തുടക്കമായി. ഇടുക്കിയുടെ നാടകകാരൻ ഇ .ജെ ജോസഫ് നാടകക്കളരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.രാജീവ് പുലിയൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒന്നാം വർഷ അദ്ധ്യാപക പരിശീലകരും കോളേജ് അദ്ധ്യാപകരും പങ്കെടുത്തു. പ്രശസ്ത സോളോ പെർഫോമറും ആക്കാദമി അവാർഡ് ജേതാവുമായ എം പാർത്ഥസാരഥിയുടെ നേതൃത്വത്തിലാണ് വർക്ക്‌ഷോപ്പ് അരങ്ങേറിയത്.ഈ വർഷം 50 പേരുടെ സോളോ പെർഫോമൻസ് ആണ് നടത്തുന്നത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ഏകപാത്ര നാട്യത്തിന്റെ അവതരണവും നടക്കും. ചെറുകാടിന്റെ ഊണിന് നാലണ എന്ന ചെറുകഥയുടെ 211 മത്തെ രംഗാവിഷ്‌കരണവും എം പാർത്ഥസാരഥി നടത്തുമെന്ന് .വർക്ക്‌ഷോപ്പ് കോർഡിനേറ്റർ ജി അനൂപ്, കൺവീനർ അരുൺ തറയൻ എന്നിവർ അറിയിച്ചു.