വെങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലെ വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യ സ്വാമി ഗുരുദേവക്ഷേത്രത്തിൽ നവീകരണകലശത്തോടനുബന്ധിച്ച് പുതിയ ഗുരുദേവ പ്രാർത്ഥനാ ഹാളിൽ ഇന്ന് സർവ്വൈശ്വര്യ പൂജ നടക്കും. രാവിലെ പത്തിന് ക്ഷേത്രം മേൽശാന്തി വൈക്കം ബന്നി ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ പുതിയ പ്രാർത്ഥനാ ഹാളിൽ 51 പുതിയ നിലവിളക്കുകൾ സമർപ്പിച്ചാണ് സർവ്വൈശ്വപൂജ നടത്തുന്നത്. ദേവസ്വം ഓഫീസിൽ ബുക്ക് ചെയ്യുന്ന ഭക്ത ജനങ്ങൾക്ക് സർവ്വൈശ്വര്യ പൂജയിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും. നാളെ രാവിലെ 7.20നും 8.20 മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ അത്തം നക്ഷത്രം കന്നി രാശിയിൽ അഷ്ടബന്ധ ലേപനം,​ തുടർന്ന് ബ്രഹ്മകലശാഭിഷേകം (ദർശന പ്രധാന്യം)​,​ ഉപദേവതാ പ്രതിഷ്ഠ,​ പരികലശാഭിഷേകം,​ അവസ്രാവ പ്രോക്ഷകം,​ ശ്രീഭൂതബലി,​ ആചാര്യ ദക്ഷിണ.