ഇടുക്കി: റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പരിധിയിൽ ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങൾ മുഖേന ടെസ്റ്റിനായി ഗ്രൗണ്ടിൽ ഹാജരാകുന്ന സ്ത്രീകൾക്ക് എതെങ്കിലും ഡ്രൈവിംഗ് സ്‌കൂൾ അധികൃതർ, ഇൻസ്ട്രക്ടർമാർ എന്നിവരിൽ നിന്ന് സംസാരത്തിലോ പ്രവർത്തിയിലോ മോശമായ അനുഭവം ഉണ്ടായാൽ 8547639006, 9188961906 എന്നീ നമ്പരുകളിൽ (വാട്സ്ആപ്പ് മുഖേനയും) പരാതിപ്പെടാം. ഗതാഗത മന്ത്രിയുടെ നിർദ്ദേശാനുസരണം ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇത്തരം പ്രവൃത്തികളിൽ എർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നമെന്നും ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.