ഇടുക്കി: വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ജില്ല ഐ.സി.ഡിഎസ് സെല്ലിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒക്‌ടോബർ മുതൽ ഒരു വർഷത്തേക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള ഉടമകളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ഇന്ന് ഉച്ചയ്ക്ക് ഒന്ന് വരെ ഓഫീസിൽ നിന്ന് ലഭിക്കും. അന്നേ ദിവസം വൈകിട്ട് മൂന്ന് വരെ ടെൻഡർ സ്വീകരിക്കും. 3.30 ന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾ പൈനാവിൽ പ്രവർത്തിക്കുന്ന ജില്ല ഐ.സി.ഡി.എസ് സെല്ലിൽ നിന്ന് ലഭിക്കും. ഫോൺ: 04862221868.