പീരുമേട്: വയനാടിന് ഒരു കൈതാങ്ങായി വണ്ടിപ്പെരിയാർ പോളിടെക്നി എൻ.എസ്.എസ് യൂണി റ്റിന്റെ പായസ ചലഞ്ച് നടത്തി. വയനാടിന്റെ പുനർനിർമ്മാണത്തിന് വേണ്ടി നാഷണൽ സർവീസ് സ്‌കീം സംസ്ഥാനത്ത് നിർമിക്കുന്ന 150 സ്‌നേഹ വീടുകളുടെ നിർമ്മാണത്തിന് ആവശ്യമായ ധനശേഖരണാർത്ഥമായിട്ടാണ് വണ്ടിപ്പെരിയാർ ഗവ.പോളിടെക്നിക് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായസം ചലഞ്ച് നടത്തിയത്. വണ്ടിപെരിയാർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷീല കുളത്തിങ്കൾ പായസ ചലഞ്ചിന്റെ ഉദ്ഘാടനം നടത്തി. ജോൺസൺ ആന്റണി, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഇർഷാദ് കാദർ, വി. എൽ. അനുപമ, എം. അഭിലാഷ് എലിസബത്ത് പയസ്, എം. അഭിനേഷ് എന്നിവർ സംസാരിച്ചു.