അടിമാലി : എസ്എൻഡിപി വൊക്കേഷൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്ന ''ഓണക്കൂട്ട്' പദ്ധതിയുടെ ഉദ്ഘാടനം ദേവികുളം സബ് കളക്ടർ വി. എംജയകൃഷ്ണൻ നിർവഹിച്ചു. എൻഎസ്എസ് വോളന്റിയേഴ്സ് കഴിഞ്ഞ മാസങ്ങളിൽ നടത്തിയ ഇ-വേസ്റ്റ് കളക്ഷനിലൂടെ കിട്ടിയ വരുമാനമാണ് ഓണക്കിറ്റിനായി മാറ്റിവെക്കുന്നത്. അടിമാലി ഗ്രാമപഞ്ചായത്ത് , വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ പാലിയേറ്റീവ് കെയർ പ്രവർത്തകർ ഓണക്കിറ്റുകൾ ഏറ്റുവാങ്ങി.രണ്ട് ടൺ ഇ-വേസ്റ്റjകളാണ് കുട്ടികൾ കളക്ട് ചെയ്തിരുന്നത്.100 ഓണക്കിറ്റുകൾ പാലിയേറ്റീവ് രോഗികൾക്ക് വിതരണം ചെയ്യാനാണ് എൻ എസ് എസ് യൂണിറ്റ് ഉദ്ദേശിക്കുന്നത്. കൂടാതെഇ- വേസ്റ്റ് കളക്ഷനിലൂടെ ലഭിച്ച കേടായ ഫാനുകൾ റിപ്പയർ ചെയ്തു പാലിയേറ്റീവ് രോഗികൾക്ക് കൈമാറുന്ന ''സുഖപ്രദ' പദ്ധതിയുടെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം നിർവഹിച്ചു 'വയനാടിനൊപ്പം '' പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കിഷോർ എസ് നിർവഹിച്ചു.സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധി ബിജു മാധവൻ,ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ ബി .ഭാഗ്യരാജ്, എൻ.എസ്എസ് ജില്ലാ കോർഡിനേറ്റർ ജിഷ ഡി, അടിമാലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ഡി ഷാജി,പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എസ് അഭിലാഷ്, ഡോ.സെബിൻ കുരുവിള, ഡോ. റിനു തങ്കപ്പൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിലുമോൻ,എൻഎസ്എസ് ക്ലസ്റ്റർ കോർഡിനേറ്റർ പ്രിയ മുഹമ്മദലി, സ്‌കൂൾ പ്രിൻസിപ്പാൾ അജി എം. എസ്,ബി എഡ് കോളേജ് പ്രിൻസിപ്പാൾ
ഡോ.എ പ്രമീള, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ, രാജേഷ് കെ എന്നിവർ യോഗത്തിൽ സംസാരിച്ചു.