രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് ശാഖയുടെ കീഴിലുള്ള രാജാക്കാട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം നാളെ നടക്കും. മേൽശാന്തി എം. പുരുഷോത്തമൻ ശാന്തികളുടെയും സതീഷ് ശാന്തികളുടേയും നേതൃത്വത്തിൽ രാവിലെ ആറിന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ എട്ടിന് ക്ഷിപ്രഗണപതിയ്ക്കായി അപ്പം മൂടൽ പൂജ, തിരുസന്നിധിയിൽ പൂജിച്ച നാളികേരം ഉടയ്ക്കൽ എന്നിവ നടത്തുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് ബി. സാബു വാവലക്കാട്ട്, വൈസ് പ്രസിഡന്റ് വി.എസ്. ബിജു, സെക്രട്ടറി കെ.പി. സജീവ് എന്നിവർ അറിയിച്ചു.