തൊടുപുഴ: പഴേരി മുഹ് യദ്ദീൻ ജുമാ മസ്ജിദിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. പഴേരി മുഹ് യദ്ദീൻ ജുമാ മസ്ജിദിൽ ചീഫ് ഇമാം റഫീഖ് ബാഖവി പതാക ഉയർത്തി. പ്രാർത്ഥനക്ക് മുതലക്കോടം നമസ്‌കാരപള്ളി ഇമാം അബ്ദുൽ അസീസ് മൗലവി നേതൃത്വം നൽകി.അസി. ഇമാം അബൂ താഹിർ ലത്വീഫി, ജമാഅത്ത് പ്രസിഡന്റ് വി എ അൻസാർ, സെക്രട്ടറി പി എച്ച് സുധീർ, ട്രഷറർ പി ഇനൗഷാദ് എന്നിവർ നേതൃത്വം നൽകി. എല്ലാ ദിവസവും മഗ് രിബ് നമസ്‌കാരാനന്തരം മൗലീദ് സദസ്സും, ഇഷാക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട വീടുകളിൽ മൗലീദ് സദസ്സും നടക്കും. മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടിയും നബിദിന റാലിയും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.