തൊടുപുഴ: സഹകാർ ഭാരതിയുടെ കീഴിലുള്ള കൃഷ്ണ കൃപ അക്ഷയശ്രീയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻഭാഗത്തായി നടത്തിവരുന്ന ഓണം വിപണനമേള ഇന്ന് ആരംഭിക്കും. തിരുവോണ ദിവസം സമാപിക്കും. രാവിലെ എട്ടിന് ഹിന്ദു എക്കണോമിക് ഫോറം തൊടുപുഴ ചാപ്ടർ പ്രസിഡന്റ് പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ സിന്ധു രാജീവ് ആദ്യ വില്പന നിർവ്വഹിക്കും. ഹിന്ദു എക്കണോമിക് ഫോറം തൊടുപുഴ ചാപ്ടർ സെക്രട്ടറി ബിജു ആദർശ് ആദ്യ വിൽപ്പന ഏറ്റുവാങ്ങും. അക്ഷയശ്രീ സ്വയം സഹായ സംഘാംഗങ്ങൾ നാടൻ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന മൂന്നുതരം ഉപ്പേരികൾ, ഇഞ്ചിക്കറി ഉൾപ്പെടെയുള്ള അച്ചാറുകൾ, വിവിധതരം പായസങ്ങൾ എന്നിവ മിതമായ നിരക്കിൽ മേളയിൽ ലഭിക്കും.