തൊടുപുഴ: വിവിധ കാലഘട്ടങ്ങളിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് വിരമിച്ച ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപകരുടെ വാർഷിക സംഗമം അദ്ധ്യാപക ദിനത്തിൽ നടന്നു. സംഘടനയുടെ പ്രസിഡന്റ് ജെയിംസ് നന്തളത്ത് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഡോക്ടർ ജോസ് ചാഴികാട്ട് അദ്ധ്യാപകദിന സന്ദേശം നൽകി. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ജയിംസ് മാളിയേക്കൽ, സെക്രട്ടറി സി.ജെ. ജോസ്, മുൻ സെക്രട്ടറി ബേബി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും 80 വയസ് കഴിഞ്ഞവരെയും ആദരിച്ചു. ജോഷി മാത്യു (പ്രസിഡന്റ്), ബിനോ കെ.സി (സെക്രട്ടറി), സിസിലി കുര്യാക്കോസ് (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 20 അംഗ കമ്മിറ്റിയെ സംഘടനയുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.