തൊടുപുഴ: സ്‌കൂട്ടറിനു പിന്നിൽ നിയന്ത്രണം വിട്ടു വന്ന ഓട്ടോ ഇടിച്ച് ദമ്പതികൾക്ക് സാരമായി പരിക്കേറ്റു. പെരുമ്പിള്ളിച്ചിറ പത്താഴപ്പാറ തത്തംപാറയിൽ അബ്ദുൾ കരീം (55),​ ഭാര്യ സബീന ബീവി (50) എന്നിവർക്കാണ് പരിക്കേറ്റത്. തൊടുപുഴ- മൂലമറ്റം റൂട്ടിൽ മ്രാല ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. സബീന ബീവിയെ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടു പോകും വഴിയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരുവരെയും ഓട്ടോ ഡ്രൈവർമാരാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സബീന ബീവിയുടെ തോളെല്ലിനു പൊട്ടലുണ്ട്. അബ്ദുൾ കരീമിന്റെ വലതു കൈയുടെ വിരലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തൊടുപുഴ പൊലീസ് കേസെടുത്തു.