കുമളി: വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്ക് സ്‌കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. കുമളി വലിയകണ്ടം കുഴിക്കാട്ട് വീട്ടിൽ കെ.കെ. ജോസഫിന്റെ ഭാര്യ സൂസമ്മയ്ക്കാണ് (55) പരിക്കേറ്റത്. ചൊവ്വ രാത്രി ഏഴിന് കുമളി മൂന്നാർ റോഡിൽ വലിയകണ്ടത്തിന് സമീപത്തായിരുന്നു അപകടമുണ്ടായത്. തലയ്ക്കും കൈയ്ക്കും കാൽമുട്ടുകൾക്കും പരിക്കേറ്റ ഇവരെ പാലായിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കൈമുട്ടിന്റെ അസ്ഥി പൊട്ടി. കൺപോളയ്ക്കും മുറിവേറ്റു. കുമളി പൊലീസ് കേസെടുത്തു.