തൊടുപുഴ: മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മൂന്നു കുരുന്നുകൾക്ക് ജെ.സി.ഐ തൊടുപുഴ ഗോൾഡന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതുപ്പരിയാരം സ്വദേശികളായ മൂന്ന് കുട്ടികൾക്കാണ്

വീട് നൽകുന്നത്. 10 ലക്ഷം രൂപ മുതൽ മുടക്കിൽ 600 സ്ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളോടെയുള്ള വീടാണ് നൽകുന്നത്. എട്ടിന് രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ ജെ.സി.ഐ തൊടുപുഴ ഗോൾഡൻ പ്രസിഡന്റ് അഭിജിത്ത് പരമേശ്വർ താക്കോൽദാനം നിർവഹിക്കും. സിൽവർ ജൂബിലിയുടെ നിറവിൽ എത്തിയിരിക്കുന്ന ജെ.സി.ഐ ഗോൾഡൻ നിരവധി പ്രവർത്തനങ്ങളും തുടർന്ന് നടത്തുമെന്നും ആദ്യപടിയാണ് താക്കോൽദാനമെന്നും അവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് അഭിജിത്ത് പരമേശ്വർ, വെെസ് പ്രസിഡന്റ് നിവേദ് ശ്യാം, സെക്രട്ടറി എസ്. ബിനീഷ്, ട്രഷറർ പി.ആർ. കൃഷ്ണകുമാ‌ർ, പാസ്റ്റ് പ്രസി‌ഡന്റുമാരായ എൻ. ആനന്ദ്, സി. ഷിബു, ടി.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.