കട്ടപ്പന :സി.ഐടി.യു 50ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി തൊഴിലാളികൾക്കായി അറിവ് ഉത്സവം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളും നടത്തി. മത്സരത്തിന്റെ ഉദ്ഘാടനം സ്വാഗതസംഘം ചെയർമാൻ വി.ആർ. സജി ഉദ്ഘാടനം ചെയ്തു. ചെറുകഥ, കവിത, മുദ്രാവാക്യം എന്നീ മത്സരങ്ങളിൽ വണ്ടിപ്പെരിയാർ സ്വദേശി പി.ബി .ഷിയാദും മലയാളം, തമിഴ് ചലച്ചിത്ര ഗാനാലാപനത്തില്‍ പീരുമേട് സ്വദേശി ഗുരുശേഖരനും വിജയികളായി.തൊഴിലാളി ജീനിയസ് ക്വിസിൽ അടിമാലി സ്വദേശി വി.ശ്രീഹരി ഒന്നാമനായി. സമാപന സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വി .എസ് ബിന്ദു ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ വി .ആർ. സജി അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ..എസ്. മോഹനന്‍ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. എം .സി ബിജു, ടോമി ജോർജ്, സി .ആർ. മുരളി, അനിത റെജി, അജിത, കെ പി സുമോദ്, ലിജോബി ബേബി, കെ.എൻ.വിനീഷ്‌കുമാർ, സുഗതൻ കരുവാറ്റ, എം.ഐ സുരേഷ്, പൊന്നമ്മ സുഗതൻ എന്നിവർ സംസാരിച്ചു.