കരുണാപുരം : ഗവ. ഐ.ടി.ഐ​യിലെ എസ്.സി.വി.റ്റി ട്രേഡുകളായ ഡ്രാഫ്റ്റ്മാൻ സിവിൽ (2 വർഷം), കമ്പ്യൂട്ടർ ഓപ്പറേറ്റർ &പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (1 വർഷം) എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി ഐ.ടി.ഐ​യിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സ്വീകരിക്കാവുന്ന അവസാന തീയതി 30 വൈകിട്ട് 5 ന് . ഫോൺ: 04868 291050, 9074255344, 9562202388, 9495642137