ഇടുക്കി: മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് 12 ന് രാവിലെ 10 ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിലും ഉച്ചക്ക് 12 ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിലും ഓംബുഡ്​സ്മാൻ സിറ്റിംഗ് നടത്തും. തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും, ജനപ്രതിനിധികൾക്കും മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പ-ദ്ധതികളുമായി ബന്ധപ്പെട്ട് ombudsmanidk@gmail.com എന്ന ഇ-മെയില്‍ മുഖേനയും നേരിട്ടും പരാതി നല്‍കാവുന്നതാണ്.