പീരുമേട്: അകാലത്തിൽ പൊലിഞ്ഞ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ആർ ബീനാമോൾ അനുസ്മരണ സമ്മേളനം ഇന്ന് പീരുമേട് റെയിൻ വാലി ഹാളിൽ നടക്കും. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ .പി ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ബീനാമോളുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യും. ബീനാമോൾ സ്മാരക കൾച്ചറൽ ആൻഡ് വെൽഫയർ ട്രസ്റ്റിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവ്വഹിക്കും. തോട്ടം മേഖലയിൽ നിന്നും മികച്ച വിജയം നേടിയ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ നിർവഹിക്കും. എ .ഐ .ടി .യു .സി ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്പ്, ജില്ലാ പഞ്ചായത്ത്. വൈസ് പ്രസിഡന്റ് ആശ ആന്റണി, ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി .എസ് സന്തോഷ്‌കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി വി കെ ബാബുക്കുട്ടി, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹിജറ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത്, കെ ജി ഒ എഫ് ജില്ലാ സെക്രട്ടറി ഡോ: നിഷാന്ത് എം പ്രഭ, എ .കെ. എസ് .ടി .യു ജില്ലാ സെക്രട്ടറി ഈശ്വരൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം .എസ് സുഗൈദകുമാരി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ് രാഗേഷും ജില്ലാ സെക്രട്ടറി ആർ .ബിജുമോനും അറിയിച്ചു.