കുമളി : ശ്രീ ദുർഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവം ഇന്ന് ആഘോഷിക്കും .. തന്ത്രിമുഖ്യൻ കണംരര് രാജീവര് ക്ഷേത്ര പൂജകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. രാവിലെ പതിവ് പ്രഭാത പൂജകൾക്ക് ശേഷം ഏഴിന് മഹാഗണമതി ഹോമം എട്ടിന് ഗജപൂജയും തുടർന്ന് തുടർന്ന് ആനയോടും വൈകുന്നേരം ആറു മുപ്പതിന് വിശേഷാൽ ദീപരാധന എന്നിവ നടക്കുമെന്ന് ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് പി രവീന്ദ്രൻ നായരും സെക്രട്ടറി ഇ.എൻ. കേശവനും അറിയിച്ചു.
രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് ശാഖയുടെ കീഴിലുള്ള രാജാക്കാട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം ഇന്ന് നടക്കും. മേൽശാന്തി എം. പുരുഷോത്തമൻ ശാന്തികളുടെയും സതീഷ് ശാന്തികളുടേയും നേതൃത്വത്തിൽ രാവിലെ ആറിന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, എട്ടിന് ക്ഷിപ്രഗണപതിയ്ക്കായി അപ്പം മൂടൽ പൂജ, തിരുസന്നിധിയിൽ പൂജിച്ച നാളികേരം ഉടയ്ക്കൽ എന്നിവ നടത്തും
തൊടുപുഴ: പുറപ്പുഴ മൂവേലിൽ ഉമാമഹേശ്വര ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 5.30 വരെ നിർമ്മാല്യ ദർശനം, ആറിന് ഉഷഃപൂജ, 6.15 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9.30ന് ദർശന പ്രാധാന്യം, 11.30 ന് ഉച്ചപൂജ, വൈകിട്ട് 6.45ന് ദീപാരാധന, 7ന് ഭഗവത്സേവ എന്നിവ നടക്കും.