
തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി,മറ്റ് ഉത്സവാഘോഷങ്ങൾക്ക് നിവേദ്യത്തിനായി വലിയഅളവിൽ പാൽപ്പായസം തയ്യാറാക്കുന്നതിന് പുതിയ പാത്രങ്ങൾ ക്ഷേത്രം ഭരണ സമിതിയുടെ നേത്യത്വത്തിൽ സമർപ്പിച്ചു. 1500 ലിറ്റർ പാൽപ്പായസം തയ്യാറാക്കുന്നതിന് വലിയ വാർപ്പുകൾ,അണ്ഡാവുകൾ, അന്നദാനത്തിനാവശ്യമായ പ്ളേറ്റുകകളുടെയും ഗ്ലാസുകളുടെയും സമർപ്പണ്ണം നടന്നു.നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.