
തൊടുപുഴ: പുരാതന മരിയൻ തീർത്ഥാടന കേന്ദ്രമായനെടിയശാല പള്ളിയിൽ സഹസ്രാബ് ദോത്തര രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പണി പൂർത്തിയായ മഡോണ ക്രിസ്റ്റി ശില്പം എട്ട് നോമ്പ് ആചരണത്തിന്റെ സമാപന ദിനമായ ഞായറാഴ്ച രാവിലെ 10 30ന് നടക്കുന്ന പൊന്തിപ്പിക്കൽ കുർബാനയ്ക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരി നാടിന് സമർപ്പിക്കും. ചിത്രകാരൻ മൈക്കൽ ആഞ്ചലോയുടെ ഭാവനയിൽ വിരിഞ്ഞ ഈശോയെ മാതാവിന്റെ മടിയിൽ കിടത്തിയിട്ടുള്ള പിയാത്ത ശില്പത്തിന്റെ പുനരാവിഷ്‌കാരമാണ് ശില്പം.റിട്ട. ചിത്രകല അദ്ധ്യാപകൻ അടിമാലി സ്വദേശി ടി.ജെ ജോസാണ് 28അടി ഉയരമുള്ള ശില്പം നിർമ്മിച്ചത് .ഇടവക വികാരി ഫാ. ജോൺ ആനിക്കോട്ടിലാണ് ശില്പം നിർമ്മിക്കാൻ മുൻകൈയെടുത്തത് . അസി. വികാരി ഫാ. ജസ്റ്റിൻ ചേറ്റൂർ, കൈകാരന്മാരായ ജോസഫ് മൂലശ്ശേരി,കെ.എം. ലൂക്കാ, പൗലോസ് വടക്കേക്കര എന്നിവർ നേതൃത്വം നൽകി.