പീരുമേട്: കാടുകൾ നമുക്ക് കണ്ണിന്കുളിർമയും മനസ്സിന് സന്തോഷവും തരും. എന്നാൽ നാലു വശവും കാടുകളാൽ മൂടപ്പെട്ട പീരുമേട്ടിലെ 19ാം നമ്പർ അംഗൻവാടിയിൽ എത്തുന്ന കുരുന്നുകൾക്ക് ഇവിടം പേടിപ്പെടുത്തുന്ന അന്തരീക്ഷമാണ്.ഭയപ്പാടോടെയാണ് ഇവിടെ കുരുന്നുകൾ പത്തുന്നത്തന്നെ. പീരുമേട് സിവിൽ സ്റ്റേഷൻ റോഡിൽ ഫോറസ്റ്റ് ഓഫീസിന്റെ സമീപത്ത് റോഡിന് മുകൾവശത്തുള്ള അംഗൻവാടിയാണ് വള്ളിപ്പടർപ്പുകളും, കാടുകളും വളർന്ന് പന്തലിച്ച് കിടക്കുന്നത്.
പ്രകൃതി സൗന്ദര്യവും നല്ല കാലാവസ്ഥയുമുള്ള സ്ഥലത്താണ്അം ഗൻവാടി. അകലെ നിന്നാലും കാണാവുന്നത്ര ഉയരത്തിലുമാണ്. എന്നാൽ ഇവിടെ എത്താൻ ഭയം തോന്നുക സ്വാഭാവികം . എല്ലായിപ്പോഴും ഇഴജന്തുക്കൾ ഇവിടംകൈയ്യടക്കിയിരിക്കുയാണ്.
കൂടാതെ മുൻപ് കഥകളിലും പുസ്തക താളുകളിലും ടെലിവിഷനുകളിലും മായി കണ്ടിരുന്ന വന്യമൃഗങ്ങളെ കുഞ്ഞുങ്ങൾ നേരിൽ കാണുന്ന അവസ്ഥ പേടിപ്പെടുത്താൻ പിന്നെന്ത് വണം.

ഇവിടെ കളിയും, ചിരിയും, ഉറക്കവും ഒക്കെയായി സമയം കളയുന്ന ബാലമനസിലേക്കാണ് ഇഴ ജന്തുക്കളും വന്യമൃഗങ്ങളും മിന്നായം പോലെ കടന്ന വരുന്നത്.
=ഈ അംഗൻവാടിയുടെ പരിസരം ശുചീകരിക്കാൻപോലും ബന്ധപ്പെട്ടവർ തയ്യാറാകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ശക്തമായി.

വന്യമൃഗങ്ങളുടെ

വിഹാരകേന്ദ്രം

ആന, കാട്ടുപോത്ത്, പുലി, കാട്ടുപന്നി, കരടി തുടങ്ങിയ വന്യമൃഗങ്ങൾ പീരുമേട്ടിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനു മാസങ്ങളായി സ്വൈരവിഹാരം നടത്തുകയാണ്. ഇതൊക്കെ അറിയുന്ന കുഞ്ഞുങ്ങളും ഭയപ്പാടിലാണ്. അംഗൻവാടിയിൽ വരാൻ ഇഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾ പോലും ഈ കൊടുംകാടിനുള്ളിൽ എത്താൻ മടി കാണിക്കുകയാണ്.