കട്ടപ്പന :സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ പ്രീത ടി.കെയുടെ പ്രഥമ നോവലായ ഏഴാംരാശിയാണ് വായനക്കാരിലേക്ക് എത്തുന്നത്. മണ്ണിനോട് പോരാടി ജയിച്ച മനുഷ്യരുടെ നാടയ ഇടുക്കി ജില്ലയിലെ ഒരു സ്ത്രീയുടെ അതിജീവനമാണ് നോവലിന്റെ ഇതിവൃത്തം.
കഞ്ഞിക്കുഴി ഗ്രീൻവില്ല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് പുസ്തകം പ്രകാശനം ചെയ്യും. പരിപാടിയുടെ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിക്കും. പുകസ സംസ്ഥാന കമ്മിറ്റിയംഗം മോബിൻ മോഹനൻ പുസ്തകം ഏറ്റു വാങ്ങും. ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ പുസ്തക പരിചയം നടത്തും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.തില കൻ സിപിഐഎം സെക്രട്ടറിയേറ്റ് അംഗങ്ങളായ റോമിയോ സെബാസ്റ്റ്യൻ, എം.ജെ മാത്യു, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് വയലിൽ, ഇടുക്കി ഏരിയാ സെക്രട്ടറി പി.ബി.സബീഷ്, ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ കഞ്ഞിക്കുഴി പഞ്ചായത്തംഗങ്ങളായ എം.എം പ്രദീപ്, ബേബി ഐക്കര, പുഷ്പ ഗോപി പുകസ ജില്ലാ കമ്മിറ്റിയംഗം മനോഹരൻ മുരിക്കാശേരി തുടങ്ങിയവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ സുഗതൻ കരുവാറ്റ, എം.എ.സുരേഷ്, റ്റി.കെ വാസു, ആർ മുരളീധരൻ, അനിതാ റെജി, പ്രീത ടി. കെ തുടങ്ങിയവർ പങ്കെടുത്തു.