പീരുമേട്: ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ ഡ്രീംസ് ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ അദ്ധ്യാപകരെ ആദരിച്ചു,യോഗത്തിൽ അൻപുശേഖർ അദ്ധ്യക്ഷത വഹിച്ചു ,അസോസിയേഷൻ പ്രസിഡന്റ് എം .ഉദയസൂര്യൻ ഉദ്ഘാടനം ചെയ്തു, വിവിധ സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപകരായ എസ് ടി രാജ്, എം തങ്കദുരൈ, എ.ലിമ, മീനാവതി അൻപുശേഖർഎന്നിവർക്ക് പുസ്തകം നൽകി ആദരിച്ചു, വിജയകുമാരി ഉദയസൂര്യൻ, സെൽവികുമാർ എന്നിവർ സംസാരിച്ചു