ഇടുക്കി: സർക്കാരിന്റെ വിവിധ പദ്ധതികൾ നടപ്പിലാക്കിയതിന്റെ പേരിൽ സഹകരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള തുക എത്രയും പെട്ടെന്ന് നൽകണമെന്ന് കെ.സി.ഇ.യു. ആവശ്യപ്പെട്ടു.
സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന ചട്ടം ഭേദഗതികൾ പിൻവലിക്കുക, കാലാവധി കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മറ്റികൾ രൂപീകരിക്കുക, സഹകരണ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക,
ക്ഷീരസംഘങ്ങൾക്ക് പാൽ വിലയുടെ പത്ത് ശതമാനം മാർജിൻ ലഭ്യമാക്കുക, കേന്ദ്രത്തിന്റെ സഹകരണ വിരുദ്ധ നിലപാടുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( സി ഐ ടി യു) നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും ജില്ലകളിൽ ജോയിൻ്റ് രജിസ്ട്രാർ ആഫീസുകളിലേക്കും മാർച്ചും ധർണ്ണയും നടത്തി.
ഇടുക്കി സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ആഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിന് ശേഷം നടന്ന ധർണ്ണ സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം പി. എസ് രാജൻ ഉദ്ഘാടനം ചെയ്തു. പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, യൂണിയൻ സംസ്ഥാനവൈസ്. പ്രസിഡന്റ് റ്റി.സി. രാജശേഖരൻ, സംസ്ഥാനകമ്മറ്റി അംഗങ്ങളായ പി ജി അജിത, ആർ. രാധാകൃഷ്ണൻ നായർ, കെ.കെ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. കെ. സി. ഇ. യു. ജില്ലാ പ്രസിഡൻ്റ് ഇ .കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.