
കട്ടപ്പന :വെള്ളിയാഴ്ച പുലർച്ചെ കട്ടപ്പന കടമാക്കുഴി ഭാഗത്തെ തോട്ടത്തിൽ നിന്നും ഏലക്കായ കുലയോടെ (ശരം) മോഷ്ടിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ കടമക്കുഴിയിലെ തോട്ടത്തിൽ കയറി ഏലയ്ക്ക വെട്ടിപ്പറിച്ച കടമക്കുഴി പുത്തൻപുരക്കൽ മണിക്കണ്ഠൻ (35), വടക്കേക്കര അനീഷ് തോമസ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തുനിന്ന് മാറി എലക്ക കുലയിൽ നിന്ന് അടർത്തി മാറ്റുന്നത് കണ്ട നാട്ടുകാർ പൊലീസിന് വിവരം നൽകുകയായിരുന്നു.