തൊടുപുഴ: കേരള തീയേറ്റർ ആർട്ടിസ്റ്റ്സ് സഹകരണ സംഘം പ്രസിഡന്റായി അഡ്വ. ഇ.എ. റഹീമിനെയും സെക്രട്ടറിയായി റിട്ട. എഞ്ചിനീയർ പി. എസ്. ഭോഗീന്ദ്രനെയും ബോർഡ് യോഗം തെരഞ്ഞെടുത്തു. 1980 ൽ ജില്ലയിലെ കലാകാരൻമാരെ സംഘടിപ്പിച്ചു കൊണ്ടു രൂപം കൊടുത്ത സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏതാനും വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. സംഘത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ബോർഡ് യോഗം തീരുമാനിച്ചു. കലാരംഗത്തു പ്രവർത്തിക്കുന്ന നടീ നടൻമാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി നിയമനിർമ്മാണങ്ങൾ ഉണ്ടാക്കണമെന്നും സെറ്റുകളിൽ ആഭ്യന്തര പരിഹാര സമിതി (ഐ.സി.സി) യുടെ രൂപീകരണം നിർബന്ധമാക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചു.ബോർഡ് അംഗങ്ങളായ എം.കെ. ദത്തൻ, എൻ. രമേശൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.