പൊന്നന്താനം: ദേശീയ അദ്ധ്യാപകദിനാഘോഷം പൊന്നന്താനം ഗ്രാമീണവായനശാലയിൽ സംഘടിപ്പിച്ചു. തട്ടാരത്തട്ട സെന്റ് പീറ്റേഴ്സ് യു പി സ്‌കൂൾ ഹെഡ്മാസ്റ്റർ സിജു ചാക്കോ, പ്രീ പ്രൈമറ്റി അദ്ധ്യാപിക റജീന സ്റ്റീഫൻ, പ്രൈമറ്റി അദ്ധ്യാപിക കെ വി മേരിക്കുട്ടി, ഹയർ സെക്കണ്ടറി അദ്ധ്യാപകൻ നിമ്മിച്ചൻ ജേക്കബ്, കോളേജ് അദ്ധ്യാപകൻ സി. എസ് സെബാസ്റ്റ്യൻ എന്നിവർക്ക് പനിനീർ പുഷ്പം നൽകിഇതിനോടനുബന്ധിച്ച് വായനശാലാ പൊതുസമ്മേളനത്തിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട ഹയർ സെക്കണ്ടറി അദ്ധ്യാപകൻ കെ പി പ്രദീപ് , കെ വി മേരിക്കുട്ടി, നിമ്മിച്ചൻ ജേക്കബ്, എന്നിവർ ആശംസകൾ അർപ്പിച്ചു.