തൊടുപുഴ: ഓണക്കാല വിപണിലക്ഷ്യം വച്ച് വ്യാജ ഉത്പന്നങ്ങൾ വിറ്റഴിക്കാൻപല തരം വിപണന തന്ത്രവുമായി പലരും രംഗ പ്രവേശം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പുലർത്തണമെന്ന് തൊടുപുഴ മർച്ചന്റ് അസോസിയേഷൻ. പലരും നാട്ടിൽ കിട്ടാത്ത ഓഫാറുകളും വിലക്കുറവുമായി രംഗത്തുവരും. ഓണം കഴിയുന്നതോടെ ഇക്കൂട്ടർ അപ്രത്യക്ഷരാകും. വഞ്ചിക്കപ്പെടുന്നഉപ ഭോക്താക്കൾക്ക് ധന നഷ്ട വും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.അടുത്ത നാളിൽ ആദിവാസികൾക്ക് നൽകിയ ഭക്ഷ്യ കിറ്റിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണയും ഭക്ഷ്യ ഉത്പന്നങ്ങളും വിതരണം ചെയ്യ്ത സാഹചര്യം വരെ ഉണ്ടായി. ഉദ്യോഗസ്ഥ ഒത്താശ യും കമ്മീഷൻ താത് പര്യവുമാണ് ഇതിന് പിന്നിൽ. ഇത്തരക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരാൻ സർക്കാർ തയാറാവണം.
കേരളം വ്യാജ വെളിച്ചെണ്ണ വിൽക്കപ്പെടുന്നനാടായി മാറി .ഇതിന് കാരണം ഗുണമേന്മ കണ്ടെത്താൻ സംവിധാനം ഇല്ലാത്തതാണ്. ആകർഷകണീയമായ പാക്കറ്റുകളിലും കുപ്പികളിലും വിവിധ ഓഫറുകുളമായിട്ടാണ് ഇത്തരം എണ്ണകൾ വിപണിയിൽ എത്തുന്നത്.ഇവയുടെ ഗുണ മേന്മ പരിശോധിച്ച് ഉറപ്പാക്കി യാണ് വിൽപ്പനയ് ക്ക് എത്തുന്നവെന്ന് ഉറപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കാൻ കേരള ത്തിൽ ഹൈടെക് അനാലിറ്റിക്കൽ ലബോറട്ടറി തുടങ്ങണമെന്നും പ്രസിഡന്റ് രാജു തരണിയിൽ ആവശ്യപ്പെട്ടു.മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിൽ ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽകുമാർ,രക്ഷാധികാരി ടി. എൻ പ്രസന്നകുമാർ, വർക്കിംഗ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്,വൈസ് പ്രസിഡന്റുമാരായ നാസർ സൈര, ഷെരിഫ് സർഗം, ജോസ് തോമസ് കളരിക്കൽ, കെ.പി ശിവദാസ്, സെക്രട്ടറിമാർ ഷിയാസ് എം.എച്, ജഗൻ ജോർജ്, ലിജോൺസ് ഹിന്ദുസ്ഥാൻഎന്നിവർ പങ്കെടുത്തു.